എന്‍ഡിഎ സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണം ഇന്ന് .അരുണ്‍ ജെയ്റ്റ്ലി ചികിത്സയിലായതിനാല്‍ ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി പിയൂഷ് ഗോയലായിരിക്കും ബജറ്റ് അവതരിപ്പിക്കുക.
തെരഞ്ഞെടുപ്പായതിനാല്‍ ഇടക്കാല ബജറ്റാവും അവതരിപ്പിക്കുകെയെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കര്‍ഷക വരുമാനം 2022 ഓടെ ഇരട്ടിയാക്കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. ആദായനികുതി പരിധി വര്‍ദ്ധിപ്പിച്ചേ ക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സ!ൃഷ്ടിക്കുന്നതിനുള്ള തുടര്പ്രഖ്യാപനങ്ങളും പ്രതീക്ഷയിലുണ്ട്.
കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് നിക്ഷേപം തുടങ്ങിയ കര്ഷകക്ഷമ പദ്ധതികളും സാമൂഹ്യക്ഷേമ പദ്ധതി പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടാകും. ഗ്രാമീണ മേഖലാ വികസനത്തിന് വലിയ തുക തന്നെ നീക്കി വെച്ചേക്കും. ഭരണതുടര്‍ച്ച ലക്ഷ്യമിടുന്ന സര്‍ക്കാര്‍ ഭാവി പ്രവര്‍ത്തനങ്ങളെ കൂടി മുന്നില്‍ കണ്ടുള്ള ബജറ്റാണ് അവതരിപ്പിക്കുകയെന്നാണ് സൂചന.
നരേന്ദ്രമാദി സര്‍ക്കാരിന്റെ കാലത്തെ അവസാന പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്നലെ തുടക്കമായിരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമായത്.
Discussion about this post