ആദായ നികുതി മേഖലയില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവന്ന് കേന്ദ്രത്തിന്റെ ബജറ്റ്. ആദായ നികുതിയുടെ പരിധി 5 ലക്ഷമാക്കി വര്‍ധിപ്പിച്ചു. വാര്‍ഷിക വരുമാനം 5 ലക്ഷം രൂപ വരെയുള്ളവര്‍ക്ക് നികുതിയിനത്തില്‍ റിബേറ്റ് ലഭിക്കും. ഇത് കൂടാതെ വാര്‍ഷിക വരുമാനം 6.5 ലക്ഷം രൂപ വരെയുള്ളവര്‍ പ്രൊവിഡന്റ് ഫണ്ടിലും ഓഹരിയിലും നിക്ഷേപിക്കുകയാണെങ്കില്‍ അവര്‍ക്കും നികുത അടക്കേണ്ടതായി വരില്ല.
ഇതിലൂടെ നിലവില്‍ നികുതിയടയ്ക്കുന്ന 3 കോടി ജനങ്ങള്‍ക്ക് ഗുണമുണ്ടാകും. നേരിട്ടുള്ള നികുതി പിരിവ് 6.38 ലക്ഷം കോടി രൂപയില്‍ നിന്നും 12 ലക്ഷം കോടിയായി വര്‍ധിച്ചെന്ന് പീയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി. ഏകദേശം രണ്ട് കൊല്ലത്തിനുള്ളില്‍ എല്ലാ നികുതി റിട്ടേണും പരിശോധിക്കുന്നത് ഇലക്ട്രോണിക് രീതിയിലായിരിക്കുമെന്ന് പീയൂഷ് ഗോയല്‍ വ്യക്തമാക്കി. ഇതില്‍ നികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇടപെടുന്നതായിരിക്കില്ല.
Discussion about this post