കേന്ദ്രബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ മുന്നേറി ഇന്ത്യന്‍ ഓഹരിവിപണി . ആദായനികുതി പരിധി ഉയര്‍ത്തിയത് ഉള്‍പ്പടെയുള്ള ബജറ്റ് അവതരണം തുടരുന്നതിനിടയില്‍ സെന്‍സെക്സ് അഞ്ഞൂറ് പോയിന്റും , നിഫ്റ്റി നൂറ്റിയമ്പത് പോയിന്റ് മുകളിലും എത്തി . ഇതോടുകൂടി സെന്‍സെക്സ് ശരാശരി മുപ്പത്തിയറായിരത്തി എഴുനൂറിലും നിഫ്റ്റി പതിനായിരത്തിനടത്തുമാണ് വ്യപാരം തുടരുന്നത് .
ഓട്ടോ , ടെക്നോളജി തുടങ്ങിയ മേഖലയില്‍ വന്‍ നേട്ടമാണ് പ്രകടമായിരിക്കുന്നത് . ഏഷ്യന്‍ മാര്‍ക്കറ്റില്‍ നാല് മാസത്തിനിടയിലെ ഏറ്റവും വലിയ മുന്നേറ്റമാണ് ഇത് .
Discussion about this post