സ്വന്തം പരിമിതികളെ കീഴ്പ്പെടുത്തിക്കൊണ്ട് പ്രജിത് ജയ്പാല് എന്ന യുവാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. പരിക്ക് പറ്റിയതിനെത്തുടര്‍ന്ന് അരയ്ക്ക് താഴെ തളര്‍ന്ന അവസ്ഥയിലാണ് പ്രജിത് ജയ്പാല്. എന്നാല്‍ പരിമിതികള്‍ക്ക് കീഴടങ്ങാതെ കാറോടിച്ച് ഡല്‍ഹി വരെയെത്തിയാണ് പ്രജിത് ജയ്പാല് പ്രധാനമന്ത്രിയെ കണ്ടത്. സമ്മാനമായി സ്വയം വരച്ച ഒരു ചിത്രവും മോദിക്ക് നല്കി. പ്രജിത് നല്കിയ ചിത്രം പ്രധാനമന്ത്രി സന്തോഷത്തോടെയാണ് ഏറ്റുവാങ്ങിയത്. എന്ത് സഹായത്തിനും കൂടെയുണ്ടാകുമെന്നും മോദി വാക്കു നല്കി.
കോഴിക്കോട് തൊണ്ടയാട് സ്വദേശിയാണ് പ്രജിത്. വാഹനാപകടത്തില്‍ വെച്ചായിരുന്നു അരയ്ക്ക് താഴെ തളര്‍ന്ന് പോയത്. ‘ഡ്രൈവ് ടു ഡല്‍ഹി’ എന്ന ക്യാമ്പയിന് തുടക്കം കുറിച്ചുകൊണ്ടായിരുന്നു പ്രജിത് കാറോടിച്ച് ഡല്‍ഹിയിലെത്തിയത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മോദി പ്രജിതിന്റെ പേര് വിളിച്ചിരുന്നു. സുരേഷ് ഗോപി എം.പി.യും മറ്റും പറഞ്ഞുകേട്ടിട്ടുണ്ടെന്നും മോദി പറഞ്ഞു.
താനുള്‍പ്പെടെയുള്ള ഭിന്നശേഷിക്കാര്‍ക്ക് 1000 രൂപയേ പെന്ഷന് ലഭിക്കുന്നുള്ളൂവെന്നായിരുന്നു പ്രജിത്തിന്റെ പരാതി. സുഷുമ്ന നാഡിക്കു പരിക്കേറ്റവര്‍ക്കു പെന്ഷന് തുക 5000 രൂപയാക്കണമെന്ന് അഭ്യര്‍ഥിച്ചു. പെട്ടെന്ന് ഇത്രയും കൂട്ടുന്നതു പ്രായോഗികമല്ലെന്നു പറഞ്ഞ പ്രധാനമന്ത്രി തുക കൂട്ടാമെന്ന് ഉറപ്പു നല്കി.
സാധാരണ മനുഷ്യനെപ്പോലെ തന്നെ നിങ്ങള്‍ക്കു നടക്കാന്‍ കഴിയുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ. തിരിച്ച് കേരളത്തിലേക്ക് പ്രജിത് വന്നതും കാറോടിച്ച് തന്നെയാണ്.
https://www.facebook.com/flowersonair/videos/371846820266819/
Discussion about this post