ഭരിക്കുന്ന പാര്‍ട്ടിയുടെ ഓഫീസില്‍ പോലീസ് റെയിഡ് നടത്തുന്നത് നിയമവാഴ്ച നിലനില്ക്കുന്നു എന്നതിന് തന്നെ തെളിവല്ലേയെന്ന് ഹൈകോടതി . സിപിഎം പാര്‍ട്ടി ഓഫീസില്‍ റെയിഡ് നടത്തിയ എസ്.പി ചൈത്ര തെരേസ ജോണിനെതിരെയായ നടപടി തടയണമെന്ന ആവശ്യം ഉന്നയിച് നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് ഹൈകോടതിയുടെ പരാമര്‍ശം .
ചൈത്രയ്ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ഇത് തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും ഹര്‍ജിക്കാരായ ” പബ്ലിക് ഐ ” യെന്ന സംഘടന ചൂണ്ടിക്കാട്ടി . മുഖ്യമന്ത്രിയുടെ പ്രസ്താവന നല്കുന്ന സന്ദേശം എന്തെന്ന് ഇപ്പോള്‍ പരിശോധിക്കാന്‍ സാധിക്കില്ലെന്നും നിയമപരമായ വിഷയങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇടപെടാന്‍ കഴിയു എന്നും കോടതി വ്യക്തമാക്കി . കൂടാതെ മുഖ്യമന്ത്രിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
വകുപ്പ്തല അന്വേഷണത്തില്‍ മേല്യുദ്യോഗസ്ഥന് കണ്ടെത്തിയത് ചൈത്രയുടെ നടപടിയില്‍ തെറ്റില്ല എന്നല്ലേയെന്നും ഡിവിഷന് ബെഞ്ച് ചോദിച്ചു . ഇതേ തുടര്‍ന്ന് ചൈത്ര തെരേസ ജോണിനെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടിയെടുക്കുന്നുവെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു.
Discussion about this post