കേരളത്തില്‍ നാല് കേന്ദ്രങ്ങളില്‍ ചെലവ് കുറഞ്ഞ ദ്രവീകൃത പാചകവാതക സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ സിഎംഡി പ്രഭാത് സിംഗ് . ഈ സ്റ്റേഷന് വഴി എല്‍.എന്‍.ജിയ്ക്കൊപ്പം സി.എന്‍.ജിയും ലഭ്യമാക്കും . കണ്ണൂര്‍ , കൊച്ചി , തിരുവനന്തപുരം , എടപ്പാള്‍ എന്നിവിടങ്ങിലാണ് ഈ സ്റ്റേഷനുകള്‍ സ്ഥാപിക്കുക . ഇതിനായിട്ടുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .
എല്‍.എന്‍.ജി ഡീസലിനേക്കാള്‍ 25 ശതമാനം ചിലവ് കുറഞ്ഞത് ആണെന്നും . ഇത് നേരിട്ട് വാഹന ഇന്ധനമായി ഉപയോഗിക്കുന്ന പദ്ധതിയുടെ ആദ്യ പരീക്ഷണ ഓട്ടം രാജ്യത്ത് ഡല്‍ഹി-മുംബൈ റൂട്ടില്‍ നടപ്പാക്കും . രണ്ടാം ഘട്ടത്തില്‍ ഡല്‍ഹി-തിരുവനന്തപുരം റൂട്ടില്‍ ബസ് ഓടിക്കും . ട്രക്കുകളിലും ബസുകളിലും എല്‍.എന്‍.ജി ഉപയോഗിക്കുവാനാണ് തീരുമാനം . ഇതിനായി ബസ് – ട്രക്ക് നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തി എങ്കിലും അവര്‍ ഇത്തരം വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ തയ്യാറായിട്ടില്ല . എന്നാലും ഭാവിയില്‍ ഇന്ത്യന്‍ കമ്പനികള്‍ ഇതിനു തയ്യാര്‍ ആകുമെന്നും പ്രത്യാസിംഗ് പറഞ്ഞു .
Discussion about this post