നടി ഭാനുപ്രിയയുടെ ചെന്നൈയിലെ വസതിയില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കൂടി കണ്ടെത്തി . വീട്ടില്‍ ജോലിയ്ക്ക് നിറുത്തിയ പെണ്‍കുട്ടിക്ക് ശമ്പളം നല്‍കുന്നില്ലെന്നും കുടുംബത്തെ കാണുവാന്‍ അനുവദിക്കുന്നില്ല എന്നും കാണിച്ച് ഒരു പെണ്‍കുട്ടിയുടെ അമ്മ പോലീസിന് പരാതി നല്‍കിയിരുന്നു . ഇതേ തുടര്‍ന്ന് ബാലാവകാശ കമ്മീഷന് ഭാനു പ്രിയയുടെ വീട്ടില്‍ നടത്തിയ റെയിഡിലാണ് മൂന്ന് പെണ്‍കുട്ടികളെ കൂടി കണ്ടെത്തിയിരിക്കുന്നത് . ലൈംഗീകമായ ചൂഷണത്തിനും തങ്ങള്‍ ഇരയായതായി പെണ്‍കുട്ടികള്‍ മൊഴിനല്‍കിയിട്ടുണ്ട് .
ദേശീയ ബാലാവാശ കമ്മീഷന് ബാലാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അച്യുത റാവു കമ്മീഷന് മുന്‍പാകെ ഇത് സംബന്ധിച്ച കത്ത് സമര്‍പ്പിച്ചിരുന്നു . ഇതിനെ തുടര്‍ന്നാണ് നടിയുടെ വീട്ടില്‍ റെയിഡ് നടത്തിയത് .
ആന്ദ്രപ്രദേശില്‍ നിന്നും ചെന്നൈയിലെ നടിയുടെ വീട്ടിലേക്ക് പെണ്‍കുട്ടികളെ എത്തിച്ചത് ഒരേ എജെന്റ് ആണെങ്കില്‍ അത് മനുഷ്യക്കടത്തായി കാണാമെന്നും , ഇവര്‍ ലൈഗീകമായി ചൂഷണം ചെയ്തിട്ടുണ്ടോയെന്ന് അന്വേഷണവിധേയമാക്കണമെന്നും അച്യുതറാവു ആവശ്യപ്പെട്ടു . സംഭവത്തില്‍ നടിയും പരാതിപ്പെട്ട അമ്മയും ഒരു പോലെ കുറ്റക്കാര്‍ ആണെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു .
Discussion about this post