സംസ്ഥാനത്ത് സിമന്റ് വിലയിലുണ്ടായ വന്‍ വര്‍ദ്ധനവില്‍ പ്രതിഷേധമുയര്‍ത്തി നിര്‍മ്മാണ മേഖലയില്‍ ബന്ദ് നടത്താന്‍ സംഘടനകളുടെ തീരുമാനം . ഒരു ചാക്ക് സിമന്റിന് 50 രൂപ വരെ കൂടുന്ന വിലവര്‍ദ്ധനവ് തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന ആരോപണം ഉയര്‍ത്തിയാണ് ബന്ദ് നടത്തുന്നത് .
അയല്‍സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സിമന്റ് വില 100 രൂപ കൂടുതലാണ് . ഇന്ന് 50 രൂപ കൂടി വര്‍ദ്ധിക്കുന്നതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും പ്രളയത്തെ തുടര്‍ന്നുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും കാര്യമായി ബാധിക്കും . എന്നാല്‍ ഇത്തരമൊരു വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരുവിധ ഇടപെടലും സര്‍ക്കാര്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവെച്ച് സമരത്തിലേക്ക് നീങ്ങുന്നത് .
പ്രളയസെസും , സിമന്റിന് മേല്‍ വിലവര്‍ദ്ധനവും നിലവിലെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യക്തമായിട്ടും യാതൊരുവിധ ഇടപെടലും സര്‍ക്കാര്‍ നടത്തുന്നില്ല . ഇതിനു പിന്നില്‍ സിമന്റ് കമ്പനികളുടെ ഇടപെടലുണ്ട് എന്നാണു ആരോപണം . അയല്‍സംസ്ഥാനങ്ങളായ തമിഴ്നാട് , കര്‍ണാടക എന്നിവിടങ്ങളില്‍ വിലവര്‍ദ്ധനവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തല സംവിധാനമുള്ളത് പോലെ കേരളത്തിലും ആവശ്യമാണെന്നാണ് സംഘടനകള്‍ ഉയര്‍ത്തുന്ന ആവശ്യം .
Discussion about this post