കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും പ്രതികളായുള്ള നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പരാതിക്കാരനായ ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമിയുടെ എതിര് വിസ്താരം ആരംഭിച്ചു.
അനധികൃതമായി 50 ലക്ഷം രൂപ മാത്രം നല്കി യംഗ് ഇന്ത്യന്‍ എന്ന കമ്പനിയുപയോഗിച്ച് അസോസിയേറ്റ് ജേര്‍ണലിന്റെ (എ.ജെ.എല്‍) കോടികള്‍ വരുന്ന ഓഹരികള്‍ കോണ്‍ഗ്രസ് നേതാക്കള്‍ നേടിയെന്നാണ് സുബ്രഹ്മണ്യന് സ്വാമിയുടെ പരാതി.
നിലവില്‍ രാഹുല്‍ ഗാന്ധിയും, സോണിയാ ഗാന്ധിയും, കോണ്‍ഗ്രസ് നേതാവ് മോട്ടിലാല്‍ വോറയുമുള്പ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികള്‍.
Discussion about this post