കേബിള്‍ ടിവി ഡിടിഎച്ച് മേഖലയില്‍ ട്രായ് കൊണ്ടുവന്ന നിയന്ത്രണം ഉപഭോക്താക്കളുടെ മാസ വരിസംഖ്യയില്‍ 25 ശതമാനം വരെ വിലവര്‍ദ്ധനയ്ക്ക് കാരണമായേക്കുമെന്ന് പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ . ചാനല്‍ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനുള്ള പരിഷ്കരണം ജനകീയമായ ചാനലുകള്‍ക്ക് ഗുണകരമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു .
ട്രായി സുതാര്യത കൊണ്ടുവരുവനായി കൊണ്ടുവന്ന നിയന്ത്രണത്തിന്റെ അടിസ്ഥാനത്തില്‍ ബ്രോഡ്കാസ്റ്റെര്സ് – ഡിസ്ട്രിബ്യൂട്ട്ഴ്സ് പുതിയ താരിഫുകള്‍ പ്രഖ്യാപിച്ചു . ഇത് ഉപഭോക്താക്കളുടെ പ്രതിമാസ വരിസംഖ്യയില്‍ വര്ദ്ധനയുണ്ടാക്കുമെന്നാണ് ക്രിസിന്റെ കണക്കുകൂട്ടല്‍ . പല ചാനലുകളും ഇതിനോടകം പെയിഡ് ചാനലുകളാക്കി മാറ്റി കഴിഞ്ഞു ഇത് പ്രതികൂലമായി ഉപഭോക്താവിനെ ബാധിക്കുവാനാണ് സാധ്യത .
ഇങ്ങനെ വരുമ്പോള്‍ നേരത്തെ നല്‍കിയിരുന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസ ബില്ലില്‍ 25 ശതമാനം വരെ വര്‍ദ്ധനവുണ്ടാകും . 230-240 രൂപ നിരക്കില്‍ ചാനല്‍ വരിസംഖ്യ നല്കിയിരുന്നവര്ക്ക് പ്രധാനപ്പെട്ട പത്ത് ചാനലുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ പുതിയ നിരക്ക് പ്രകാരം 300 രൂപയെങ്കിലും നല്‍കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു .
Discussion about this post