കൊല്‍ക്കത്ത:സുപ്രിം കോടതി തീരുമാനം എതിരായതിന് പിറകെ കേന്ദ്രസര്‍ക്കാരിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ മൂന്ന് ദിവസമായി നടത്തിവന്ന ധര്‍ണ അവസാനിപ്പിച്ചു. ഞങ്ങള്‍ പോരാട്ടം അവസാനിപ്പിക്കുന്നില്ല. ഇനി വിഷയം ഡല്‍ഹിയില്‍ ഉയര്‍ത്തുമെന്നാണ് മമതയുടെ പ്രഖ്യാപനം.
ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വേണ്ടി നടത്തിയ സമരം വിജയമാണെന്നും മമത അവകാശപ്പെട്ടു. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും സമരം അവസാനിപ്പിക്കുമ്പോള്‍ മമതയ്ക്കൊപ്പമുണ്ടായിരുന്നു.
മമതയ്ക്ക് തിരിച്ചടിയായി കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാര്‍ സിബിഐക്കു മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി ഇന്ന് അറിയിച്ചിരുന്നു. സിബിഐ അന്വേഷണവുമായി സഹകരിക്കണം. സിബിഐക്കു മുന്നില്‍ ഹാജരാകാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മടിക്കേണ്ടതില്ലെന്നും കോടതി നിര്‍ദേശിച്ചു.
ശാരദാ ചിട്ടി ഫണ്ട് കേസുമായി ബന്ധപ്പെട്ട് കമ്മിഷണറെ ചോദ്യം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തത് പിന്തുണച്ച പ്രതിപക്ഷ നേതാക്കള്‍ക്കും സുപ്രിം കോടതി ഉത്തരവ് തിരിച്ചടിയായി. ു
ചിട്ടിത്തട്ടിപ്പു കേസ് അന്വേഷണം ബംഗാള്‍ പൊലീസ് അട്ടിമറിച്ചെന്ന് സിബിഐ സുപ്രീംകോടതിയില്‍ അറിയിച്ചു. പിടിച്ചെടുത്ത തെളിവുകള്‍ പ്രതിക്കു തിരികെ നല്കി. ലാപ്ടോപ്പും അഞ്ചു മൊബൈല്‍ ഫോണുകളുമാണു തിരിച്ചു നല്‍കിയത്. തിരുത്തിയ തെളിവുകളാണ് ബംഗാള്‍ പൊലീസ് കൈമാറിയത്. ഇതില്‍ വ്യക്തത വരുത്താന്‍ കമ്മിഷണറെ ചോദ്യം ചെയ്യണമെന്നും സിബിഐ ആവശ്യപ്പെടുന്നു. ഈ മാസം 20ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
Discussion about this post