കുസാറ്റ് എന്‍ജിനിയറിംഗ് കോളേജ് ഹോസ്റ്റലില്‍ വിദ്ധ്യാര്‍ഥി സംഘര്‍ഷം . സംഘടിച്ചെത്തിയ എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോസ്റ്റലിലേക്കും ഇരച്ചു കയറുകയും വാഹനങ്ങളും ഫര്‍ണിച്ചറുകളും തല്ലിതകര്‍ക്കുകയുമായിരുന്നു .
രാഷ്ട്രീയ ബന്ധമില്ലാത്ത ചില ഹോസ്റ്റല്വിദ്ധ്യാര്ഥികള്ക്ക് നേരെയും കയ്യേറ്റ ശ്രമമമുണ്ടായി .
തങ്ങള്‍ക്ക് നേരെ ഹോസ്റ്റലില്‍ നിന്നും കുപ്പിയേറും കല്ലേറും നടന്നതായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു . പോലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്താണ് രംഗം ശാന്തമാക്കിയത് .
പിടികൂടിയ പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന ആവശ്യവുമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചു . ഉപരോധ സമരത്തിനിടയില്‍ സ്റ്റേഷന്റെ ജനല്‍ചില്ലുകള്‍ തകര്‍ക്കപ്പെട്ടു.
കഴിഞ്ഞ ദിവസം ക്യാംപസിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഇന്നും വിദ്ധ്യാര്ഥികള് ഏറ്റുമുട്ടിയത് .
Discussion about this post