സംസ്ഥാനത്തിന്റെ ഒദ്യോഗികമായ പേര് ‘കേരള’ എന്നുള്ളത് മാറ്റി ‘കേരളം’ എന്നാക്കി മാറ്റാനുള്ള പ്രമേയം ഇന്ന് നിയമസഭയില്‍. മുഖ്യമന്ത്രി പിണറായി വിജയന് പ്രമേയം അവതരിപ്പിക്കും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലടക്കം സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ്. ഇത് മാറ്റാനുള്ള നിയമനിര്‍മ്മാണം കേന്ദ്ര സര്‍ക്കാരാണ് നടത്തേണ്ടത്. കേന്ദ്രം നിയമനിര്‍മ്മാണം നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്ന എന്നാണ് പ്രമേയത്തിന്റെ ഉള്ളടക്കം.
ഇക്കാര്യത്തില്‍ ബുധനാഴ്ച രാവിലെ യു.ഡി.എഫ് നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് തീരുമാനമെടുക്കുന്നതായിരിക്കും. പേര് മാറ്റാനുള്ള പ്രമേയത്തിന്റെ കാര്യം മുഖ്യമന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോളനിവത്കരണത്തിന്റെ ഭാഗമായി വന്ന പേരാണ് കേരളം എന്നും നാടിന്റെ ഭാഷയുടെയും സംസ്കാരത്തിന്റെയും സത്ത ഉള്‍ക്കൊള്ളുന്ന പേര് കേരളം എന്നതാണെന്നും അംഗങ്ങള്‍ക്ക് വിതരണംചെയ്ത പ്രമേയത്തില്‍ പറയുന്നു.
Discussion about this post