യൂണിവേഴ്സിറ്റിയുടെ ക്യാംപസില്‍ സരസ്വതി പൂജ പാടില്ലെന്ന നിര്‍ദ്ദേശവുമായി കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല രംഗത്ത്. സര്‍വ്വകലാശാലയുടെ കുട്ടനാട്ടിലുള്ള എന്‍ജിനീയറിംഗ് കോളേജ് ക്യാംപസിലാണ് സംഭവം. ക്യാംപസില്‍ സരസ്വതി പൂജ നടത്താന്‍ അനുമതി ചോദിച്ച് വന്ന വടക്കേന്ത്യന്‍ വിദ്യാര്‍ത്ഥികളോടാണ് പൂജ നടത്താന്‍ പാടില്ലെന്ന നിര്‍ദ്ദേശം വൈസ് ചാന്‍സലര്‍ ആര്.ശശിധരന് നല്‍കിയത്.
തങ്ങളുടേത് ഒരു മതേതര ക്യാംപസാണെന്നും ഇവിടെ മതപരമായ ചടങ്ങുകള്‍ നടത്താന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയുള്ള ഒരു നോട്ടീസ് സര്‍വ്വകലാശാല അധികൃതര്‍ ഫെബ്രുവരി ഒന്നിന് പുറത്തിറക്കി.
ഇതിന് മുന്‍പ് ഇതേ ക്യാംപസില്‍ തങ്ങള്‍ക്ക് ബീഫ് കട്ലറ്റ് വിളമ്പിയെന്ന് ചൂണ്ടിക്കാട്ടി ചില വടക്കേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയിരുന്നു. തുടര്‍ന്ന് കോളേജ് താല്‍ക്കാലികമായി അടച്ച് പൂട്ടിയിരുന്നു. കോളേജ് പ്രിന്‍സിപ്പലിനെതിരെ നടപടിയെടുക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. ക്യംപസില്‍ വടക്കേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിവേചനം നിലവിലുണ്ടെന്നും ഇവര്‍ ആരോപിച്ചു.
Discussion about this post