കൊച്ചിയിലെത്തുന്ന യാത്രക്കാര്‍ക്ക് കൊച്ചിയില്‍ എവിടെയും ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ വെറും 10 രൂപ മാത്രം നല്കിയാല് മതി . കൊച്ചിയിലെ ആറു ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി രൂപീകരിച്ച എറണാകുളം ഡ്രൈവേര്‍സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഇത്തരമൊരു അനുകൂല്യവുമായി രംഗത്തെത്തിയിരിക്കുന്നത് .
തികച്ചും ഷെയര്‍ ഓട്ടോ മാതൃകയിലാണ് സര്‍വീസ് നടത്തുക . ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ പത്ത് രൂപ നല്കിയാല് മതിയാകും . പിന്നീടുള്ള രണ്ട് കിലോമീറ്റര്‍ ദൂരത്തിന് പത്ത് രൂപ വീതവും പിന്നീടുള്ള കിലോമീറ്റര്‍ ദൂരത്തിന് 5 രൂപ വീതവും നല്‍കേണ്ടി വരും .
മെട്രോ പദ്ധതിയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ കെ.എം.ആര്.എല്‍ ആവിഷ്കരിച്ച പദ്ധതിയില്‍ ഓട്ടോ തൊഴിലാളികളും പങ്കാളിയാകുകയായിരുന്നു . 16 ഓട്ടോകളാണ് ആദ്യഘട്ടമെന്ന നിലയ്ക്ക് നിറത്തില്‍ ഇറങ്ങുക . കൊച്ചി മെട്രോയുടെ ഫീഡര്‍ സര്വീസുകള്ക്കായിട്ടാണ് ഇത്തരം ഇലക്ട്രോണിക് ഓട്ടോകള്‍ സര്‍വീസ് നടത്തുക . രണ്ടാം ഘട്ടത്തില്‍ 22 ഓട്ടോകള്‍ കൂടി സര്‍വീസ് ആരംഭിക്കും .
ഒരു തവണ ചാര്‍ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ ഇത്തരം ഇ-ഓട്ടോകള്‍ക്ക് സാധിക്കും . കൂടാതെ ഓട്ടോയില്‍ ഡ്രൈവര്‍ക്ക് സമീപം ഒരാള്‍ക്കും പുറകില്‍ നാല് പേര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കും . ഇതിനാല്‍ കൂടുതല്‍ ആളുകള്‍ക്ക് ഈ സൗകര്യം പ്രയോജനകരമാകും .
ഓട്ടോ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ എല്ലാവരും തന്നെ സൊസൈറ്റി അംഗങ്ങളായിരിക്കും നിലവില്‍ രണ്ട് വനിതാ ഡ്രൈവര്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട് . ഇവര്‍ക്കായി കാക്കി നിറത്തില്‍ നിന്നും മാറി നീല നിറത്തിലുള്ള യൂണിഫോം ആയിരിക്കും നല്‍കുക . ആലുവ , കളമശ്ശേരി , കലൂര്‍ , എം.ജി.റോഡ് . മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലെ സ്റ്റേഷനുകളിലാണ് ഓട്ടോകള്‍ വിന്യസിച്ചിരിക്കുന്നത് .
Discussion about this post