ഐ എന്‍ എക്സ് മീഡിയാ കേസില്‍ മുന്‍ കേന്ദ്രധന മന്ത്രി പി ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാളെ ചോദ്യം ചെയ്യും. ചിദംബരത്തെ വിചാരണ ചെയ്യാന്‍ സിബിഐയ്ക്ക് കേന്ദ്രനിയമമന്ത്രാലയം അനുമതി നല്‍കിയിരുന്നു. ചിദംബരത്തിനൊപ്പം ഡി കെ ശിവകുമാറിനെയും ചോദ്യം ചെയ്യും. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം കേസില്‍ പ്രതിയാണ്.
കേന്ദ്ര മന്ത്രിയായിരിക്കെ ചട്ടം ലംഘിച്ച് അധികാര ദുര്‍വിനിയോഗം നടത്തി ഐഎന്‍എസ് മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാന്‍ അനുമതി നേടിക്കൊടുത്തെന്നാണ് കേസ്. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അര്‍ഹതയുള്ളൂ. എന്നാല്‍ ഇത് ലംഘിച്ച് 305 കോടി രൂപ കമ്പനി വാങ്ങി.
ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഐഎന്‍എക്സ് മീഡിയ. ആദായനികുതി വകുപ്പ് കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ ഇന്ദ്രാണിയും പീറ്ററും ചിദംബരത്തിന്റെ ഓഫീസിലെത്തി സഹായം തേടിയത്. മകന് കാര്‍ത്തിയുടെ ബിസിനസ്സിനെ സഹായിച്ചാല്‍ പിന്തുണയ്ക്കാമെന്നായിരുന്നു ചിദംബരത്തിന്റെ മറുപടിയെന്നാണ് സിബിഐ പറയുന്നത്.
ചിദംബരത്തിന്റെ ആവശ്യപ്രകാരം വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന് ഐഎന്‍എക്സ് മീഡിയ, പുതിയ അപേക്ഷ നല്കി. ധനകാര്യമന്ത്രാലയം ഇതിന് അംഗീകാരം നല്‍കുകയും ചെയ്തു. പ്രതിഫലമായി കാര്‍ത്തി ഒരു കോടി ഡോളര്‍ ആവശ്യപ്പെട്ടുവെന്നും സിബിഐ പറയുന്നു. പണം നല്‍കിയതുമായി ബന്ധപ്പെട്ട തെളിവുകളും കാര്‍ത്തി ചിദംബരത്തിന്റെ വീട്ടില്‍ നിന്നു കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്.
Discussion about this post