എയര്‍സെല്‍-മാക്സിസ് അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തെ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. കഴിഞ്ഞയാഴ്ചയായിരുന്നു ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര നിയമ മന്ത്രാലയം സി.ബി.ഐയ്ക്ക് അനുമതി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തെ ഇതിന് മുന്‍പ് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു.
മാക്സിസിന്റെ അനുബന്ധ സ്ഥാപനമായ ഗ്ലോബല്‍ കമ്യൂണിക്കേഷന്‍ സര്‍വ്വീസസ് ഹോള്‍ഡിംഗ്സിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭിക്കാന്‍, അന്നു ധനമന്ത്രിയായിരുന്ന ചിദംബരം ഇടപെട്ടു എന്നാണ് കേസ്. 600 കോടി രൂപയുടെ നിക്ഷേപത്തിനു അനുമതി നല്കാന് മാത്രം അധികാരം നിലനില്‍ക്കെ ചട്ടം മറികടന്ന് 3,500 കോടി രൂപയുടെ ഇടപാടിന് ചിദംബരം അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ആദായ നികുതി വകുപ്പും സി.ബി.ഐയും ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Discussion about this post