ഇന്ത്യന്‍ താരങ്ങള്‍ക്ക് നിലവിലെ മത്സരക്രമത്തില്‍ ഇടവേളകള്‍ ഇല്ലാതെ കളിക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത് . അതില്‍ തന്നെ ഏറ്റവുമധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ഐപിഎല്‍ . കൂടാതെ ഈ വര്‍ഷം തന്നെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നതും . ഐപിഎല്‍ ഇന്ത്യയ്ക്ക് മാത്രമല്ല മറ്റ് രാജ്യങ്ങള്‍ക്കും വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട് . ഇതിനോടകം തന്നെ ലോക ടീമുകള്‍ പലതും താരങ്ങളോട് ഐപിഎല്ലിന്റെ ഒന്നാം ഘട്ടത്തിന് ശേഷം തിരികെ നാട്ടിലെത്താന്‍ ആവശ്യപ്പെട്ട് കഴിഞ്ഞു .
ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കും വിശ്രമം നല്‍കണമെന്ന ആവശ്യവുമായി പരിശീലകന് രവിശാസ്ത്രി തന്നെ രംഗത്ത് എത്തിയിരിക്കുന്നത് . ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ആവശ്യമായ വിശ്രമം നല്കി അവരുടെ ഫിറ്റ്നസ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് രവിശാസ്ത്രി പറയുന്നു .
” കൂടുതല്‍ മത്സരങ്ങള്‍ കളിപ്പിക്കാതെ ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്നസ് നിലനിര്‍ത്തേണ്ട തരത്തില്‍ വിശ്രമം അനുവദിക്കേണ്ടത് അത്യാവശ്യമാണ് അത് കൊണ്ട് ഐപിഎല്ലില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് കൃത്യമായി വിശ്രമം നല്കാന് ഫ്രാഞ്ചൈസികളോടും ക്യാപ്റ്റന്മാരോടും ആവശ്യപ്പെടും ” ശാസ്ത്രി പറഞ്ഞു .
മൂന്ന് മാസമായി ഇന്ത്യന്‍ ടീം ഓസ്ട്രേലിയ – ന്യൂസിലാന്‍ഡ് പര്യടനത്തിലാണ് . ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷം 15 ദിവസത്തെ ഇടവേള മാത്രമാണ് ലോകകപ്പ് പോരാട്ടങ്ങള്ക്കായിട്ടുള്ളത് . അതിനാല്‍ തന്നെ ഇന്ത്യന്‍ ബോളര്‍മാരെ ഐപിഎല്ലില്‍ നിന്നും മാറ്റി നിറുത്തണം എന്ന് ഇന്ത്യന്‍ നായകന് കോഹ്ലിയും ആവശ്യപ്പെട്ടിരുന്നു.
Discussion about this post