ഓക്ക്ലന്‍ഡ്: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് ജയം. കഴിഞ്ഞ തോല്‍വിയ്ക്ക് അതേ നാണയത്തില്‍ തിരിച്ചുകൊടുത്താണ് ടീം ഇ്ത്യ വിജയതീരത്തെത്തിയത്. ഓക്ക്ലന്‍ഡില്‍ നടന്ന ആവേശകരമായ കളിയില്‍ ഇന്ത്യ ഏഴു വിക്കറ്റിന് ന്യൂസീലന്‍ഡിനെ പരാജയപ്പെടുത്തിയത് ന്യൂസീലന്‍ഡ് മുന്നോട്ടുവെച്ച 159 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഏഴ് പന്ത് ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
സ്കോര്‍: ന്യൂസീലന്‍ഡ്158/8, ഇന്ത്യ162/3
ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്ന് 79 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്. രോഹിത് 50 റണ്‍സെടുത്തു 31 പന്തില്‍ 30 റണ്‍സാണ് ധവാന് നേടിയത്. എട്ടു പന്തില്‍ 14 റണ്‍സെടുത്ത വിജയ് ശങ്കര്‍ വേഗത്തില്‍ പുറത്തായി. അല്പായുസായിരുന്നു. അതിനുശേഷം ഒത്തുചേര്‍ന്ന ഋഷഭ് പന്തും എം.എസ് ധോനിയും പുറത്താകാതെ 44 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 28 പന്തില്‍ നാല് ഫോറും ഒരു സിക്സുമടക്കം 40 റണ്‍സുമായി ഋഷഭ് പന്ത് പുറത്താകാതെ നിന്നു. 17 പന്തില്‍ 20 റണ്‍സോടെ ധോനിയും മികച്ച ഫോം പ്രകടമാക്കി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ചുറി നേടിയ ഗ്രാന്ദ്ഹോമാണ് ആതിഥേയരുടെ ടോപ്പ് സ്കോറര്‍.
Discussion about this post