എസ്ബിഐ 30 ലക്ഷം വരെയുള്ള ഭവന വായ്പകളുടെ പലിശ നിരക്ക് കുറച്ചു. 5 ബേസിസ് പോയ്ന്റ് ആണ് പലിശ നിരക്ക് കുറച്ചത് വെള്ളിയാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.
കഴിഞ്ഞ ദിവസം ആര്‍ബിഐ റിപ്പോ നിരക്ക് 6.50 ല്‍ നിന്നും 6.25 ശതമാനമാക്കി കുറച്ചിരുന്നു. ഓഗസ്റ്റ് 2017 ന് ശേഷം ഇതാദ്യമായാണ് ഇന്നലെ ആര്‍ബിഐ റിപ്പോ നിരക്ക് 6.25 ശതമാനം ആകുന്നത്. ഇതിനനുസരിച്ച് വാണിജ്യ ബാങ്കുകളും പലിശ നിരക്ക് കുറക്കണമെന്നാണ് ആര്‍ബിഐ ആവശ്യപ്പെട്ടിരിക്കുന്നത് . ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസും ബാങ്കുകളുമായി ഈ മാസത്തില്‍ യോഗം ചേരും .
Discussion about this post