അഹമ്മദാബാദ് : നോട്ട് അസാധുവാക്കൽ തീരുമാനത്തിനു ശേഷം രണ്ടു വർഷം കഴിഞ്ഞും രാജ്യമെങ്ങും നിരോധിത കറൻസികൾ പിടികൂടുന്നു. ഗുജറാത്തിലെ നവസരിയിൽ മൂന്നരക്കോടിയുടെ നിരോധിത കറൻസി പിടികൂടി. നാലു പേർ അറസ്റ്റിൽ.
കാറിൽ കടത്തുകയായിരുന്ന നോട്ടുകളാണ് പിടികൂടിയത്.1000 രൂപയുടെ 13432 നോട്ടുകളും അഞ്ഞൂറു രൂപയുടെ 43300 നോട്ടുകളുമാണ് പിടികൂടിയത്. കൂടുതൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് ക്രൈം ബ്രാഞ്ച് ഓഫീസർ ശൈലേഷ് ഗിരി ഗോസ്വാമി പറഞ്ഞു.
കേരളത്തിലും നിരോധിത കറൻസിയുടെ വൻശേഖരം തന്നെ പിടികൂടിയിരുന്നു. മലപ്പുറം പെരിന്തൽമണ്ണയിൽ നിന്ന് മാത്രം ഇരുപത് കോടിയോളം രൂപയുടെ അസാധു നോട്ടുകൾ പല പ്രാവശ്യമായി പിടികൂടിയിരുന്നു. കഴിഞ്ഞ നംവംബറിൽ ചെന്നൈയിൽ 36 ചാക്ക് അസാധു നോട്ടുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
Discussion about this post