ലഖ്നൗ : പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ സന്ദര്‍ശിക്കും.വൃന്ദാവന്‍ ചന്ദ്രോദയ മന്ദിറില്‍ അക്ഷയപാത്ര ഫൗണ്ടേഷന്റെ തേഡ് ബില്യന്ത് മീല്‍ വിതരണം അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു പ്രധാനമന്ത്രി തേഡ് ബില്യന്ത് ഭക്ഷണം പകര്ന്നുനല്കും.
19 വര്‍ഷത്തിനിടെ അക്ഷയപാത്ര ഫൗണ്ടേഷന് 12 സംസ്ഥാനങ്ങളിലായി 14,702 സ്കൂളുകളില്‍ 17.6 ലക്ഷം കുട്ടികൾക്കാണ് ഭക്ഷണം വിതരണം ചെയ്തത്. രണ്ടു കോടി തവണയ്ക്കുള്ള ഭക്ഷണം വിതരണം ചെയ്തത് 2016 ല്‍ അന്നത്തെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ സാന്നിധ്യത്തിലാണ് അക്ഷയപാത്ര ആഘോഷിച്ചത്.
2018 ഒക്ടോബര്‍ 24ന് ന്യൂഡെല്‍ഹിയില്‍ ‘സെല്‍ഫ് ഫോര്‍ സൊസൈറ്റി’ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നതിനിടെ പ്രധാനമന്ത്രി അക്ഷയപാത്ര ഫൗണ്ടേഷനെക്കുറിച്ചു പരാമര്‍ശിച്ചിരുന്നു. ‘സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്കുന്ന ഒരു പ്രസ്ഥാനമായി മാറിയ സാമൂഹിക സ്റ്റാര്‍ട്ടപ്പാണ് അക്ഷയപാത്രയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Discussion about this post