ഉപഭോക്താവിന്റെ അറിവോ സമ്മതമോ കൂടാതെ ഐഫോണ്‍ ആപ്പുകള്‍ സ്ക്രീന്‍ ആക്ടിവിറ്റി ചോര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍ . മൊബൈല്‍ ഉപയോഗിച്ച് എന്തെല്ലാം ചെയ്യുന്നു എന്നതിനപ്പുറം ഉപഭോക്താവിനെ മൊത്തമായി നിരീക്ഷിക്കുന്നതിന് മൊബൈല്‍ ഫോണിലെ ആപ്പുകള്‍ വിനിയോഗിച്ചു എന്നത് തെളിവ് സഹിതം പുറത്ത് വിട്ടിരിക്കുകയാണ് ടെക് ക്രഞ്ച്. എയര്‍ കാനഡ , ഹോളിസ്റ്റര്‍ , എക്സ്പീഡിയ എന്നീ ആപ്പുകളാണ് പ്രതികൂട്ടില്‍ കയറിയിരിക്കുന്നത്.
ഓരോ തവണ ഫോണ്‍ ലോക്ക് മാറ്റി കയറുമ്പോഴും , ബട്ടണുകള്‍ പ്രസ് ചെയ്യുമ്പോള്‍ , കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്യുമ്പോള്‍ വരെ ആപ്പുകള്‍ സ്ക്രീന്‍ഷോട്ട് സഹിതവും അല്ലാതെയും വിവരങ്ങള്‍ ശേഖരിച്ചതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത് .
ഗുരുതരമായ ആരോപണമാണ് ഐ ഫോണ്‍ ആപ്പുകള്‍ക്ക് എതിരെ ഉയര്‍ന്നിരിക്കുന്നത് എന്നത് കൊണ്ട് തന്നെ കടുത്ത നടപടികളിലേക്ക് കടക്കുവാന്‍ സാധ്യതയുണ്ട് . ഇത്തരത്തില്‍ പാസ്പ്പോര്‍ട്ട് , ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ , മറ്റു സുപ്രധാന വിവരങ്ങള്‍ എല്ലാം തന്നെ ആപ്പുകള്‍ സ്വന്തമാക്കിയിട്ടുണ്ടാകാം എന്നും ഇത്തരം വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടില്ല എന്നതിന് യാതൊരു വിധ ഉറപ്പുമില്ലെന്നും ടെക് ക്രഞ്ച് പറയുന്നു .
Discussion about this post