ഗതാഗത രംഗത്ത് വന്‍ മുന്നേറ്റം ലക്ഷ്യമിട്ട് കൊണ്ടുള്ള ഡ്രൈവര്‍ ഇല്ലാത്ത സ്കൈ പോഡ്സ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബായ് കിരിടവകാശിയും യുഎഇ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ചേര്‍ന്ന് പരിശോധിച്ചു . രണ്ട് മോഡലുകളാണ് പരിശോധന നടത്തിയത് .
ഇലക്ടിക്ക് വാഹങ്ങലെക്കാള് അഞ്ച് മടങ്ങ് കുറവ് പവര്‍ മാത്രമേ ഇത്തരം സ്കൈ പോഡ്സ് ഉപയോഗിക്കുന്നുള്ളൂ എന്നതാണ് ഇതിന്റെ സവിശേഷത . കൂടാതെ സ്ഥലലാഭവുമുണ്ട് .
.@HHShkMohd accompanied with @HamdanMohammed reviews two models of the Sky Pods, a mobility system being tested by the @RTA_Dubai in conjunction with Skyway Greentech Co.#wamnews pic.twitter.com/mwy0fVC0SO
— WAM English (@WAMNEWS_ENG) February 11, 2019
സ്കൈ പോഡ്സിന്റെ ആദ്യത്തെ മോഡല്‍ യൂണിബെക്കാണ്.ലൈറ്റ് വെയിറ്റ് ആണിത് . സ്റ്റീവ് വീലുകളാണ് ഇതിനുള്ളത് . ഇലക്ട്രിക്-സ്പോര്‍ട്സ് വാഹനങ്ങളുടെ സംയോജനമാണ് . രണ്ട് യാത്രക്കാരെ വഹിക്കാന്‍ ഇതിനാവും. 150 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനും ഇതിനാവും .
.@HHShkMohd accompanied with @HamdanMohammed reviews two models of the Sky Pods, a mobility system being tested by the @RTA_Dubai #Dubai #WorldGovSummit pic.twitter.com/Gg6vjLG46K
— Dubai Media Office (@DXBMediaOffice) February 11, 2019
രണ്ടാമത്തെ മോഡല്‍ യൂണികാറാണ് . ഇത് നിര്‍മ്മിച്ചിരിക്കുന്നത് ദീര്‍ഘദൂരയാത്രകള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലാണ് . നാല് മുതല്‍ ആറു യാത്രക്കാരെ വരെ വഹിക്കാന്‍ സാധിക്കും . 150 കിലോമീറ്റര്‍ വേഗതയില്‍ ഇതിന് സഞ്ചരിക്കാനാകും .
റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും സ്കൈവെ ഗ്രീന്‍ടെക് കമ്പനിയും ചേര്‍ന്നാണ് സ്കൈ പോഡ്സ് നിര്‍മ്മിക്കുന്നത്.
Discussion about this post