എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം പ്രിയങ്കാ ഗാന്ധി വദ്ര നടത്തിയ ആദ്യ റാലിയില്‍ മോഷണം പോയത് അന്‍പതോളം മൊബൈല്‍ ഫോണുകള്‍. ഇതില്‍ കോണ്‍ഗ്രസ് നേതാക്കളുടെ തന്നെ ഫോണുകളും ഉള്‍പ്പെടുന്നു.
വിമാനത്താവളത്തില്‍ നിന്നും ആരംഭിച്ച റാലിക്കിടെ അസിസ്റ്റന്റ് സിറ്റി മജിസ്ട്രേറ്റ്, കോണ്‍ഗ്രസ് വക്താവ് ജീഷന് ഹയ്ദര്‍ എന്നിവരുടെയും പല കോണ്‍ഗ്രസ് നേതാക്കളുടെയും മൊബൈല്‍ ഫോണ്‍ മോഷണം പോയിരുന്നു. ഇതേപ്പറ്റി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സരോജിനി നഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫോണുകള്‍ക്ക് പുറമെ പേഴ്സുകളും മോഷണം പോയിട്ടുണ്ട്. മോഷ്ടാവ് എന്നാരോപിച്ച് ഒരാളെ കോണ്‍ഗ്രസ് അംഗങ്ങള്‍ തന്നെ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. എന്നാല്‍ ഇയാളുടെ പക്കല്‍ നിന്നും ഒരു ഫോണ്‍ പോലും ലഭിച്ചില്ല.
റാലിയില്‍ പ്രിയങ്കാ ഗാന്ധി വദ്ര നടത്തിയ റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുല്‍ ഗാന്ധിയും പങ്കെടുത്തിരുന്നു.
Discussion about this post