യഥാര്‍ത്ഥ ജീവിതകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രങ്ങളാണ് ഇന്ന് ബോളിവുഡില്‍ കുറച്ചു കാലങ്ങളായി തുടര്‍ന്ന് വരുന്ന ട്രെന്‍ഡ് . അത്തരമൊരു ഗണത്തില്‍ നിന്നും മറ്റൊരു ചിത്രം കൂടി റിലീസിനായി ഒരുങ്ങുകയാണ് . അക്ഷയ് കുമാര്‍ നായകനാകുന്ന ” കേസരി ” മാര്‍ച്ച് 21 നു റിലീസ് ചെയ്യും . ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ .
‘കേസരി’ വിശേഷിപ്പിക്കപ്പെടുന്നത് ‘ അവിശ്വസനീയമായ ഒരു സത്യകഥ ‘ എന്നാണു . ചിത്രത്തിന്റെ പുതിയ രണ്ട് പോസ്റ്ററുകളും അക്ഷയ് കുമാര്‍ തന്റെ ഒഫീഷ്യല്‍ ട്വിറ്റെര്‍ പേജ് വഴി പങ്കുവെച്ചിട്ടുണ്ട് .
” ഇന്നെന്റെ ടര്‍ബനും രക്തത്തിനും എന്റെ വാക്കുകള്‍ക്ക് പോലും കുങ്കുമത്തിന്റെ നിറമാണ് ” എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത് .
Aaj meri pagdi bhi Kesari, jo bahega mera woh lahoo bhi Kesari, aur mera jawaab bhi Kesari.
Get ready for #GlimpsesOfKesari from 2pm onwards. #Kesari@ParineetiChopra @SinghAnurag79 @karanjohar @apoorvamehta18 @SunirKheterpal @DharmaMovies #CapeOfGoodFilms @iAmAzure @ZeeStudios_ pic.twitter.com/vEtUcJaYvE— Akshay Kumar (@akshaykumar) February 12, 2019
Unraveling the pages of history to the bravest battle ever fought. #GlimpsesOfKesari from tomorrow, are you ready? #Kesari@ParineetiChopra @SinghAnurag79 @karanjohar @apoorvamehta18 @SunirKheterpal @DharmaMovies #CapeOfGoodFilms @iAmAzure @ZeeStudios_ pic.twitter.com/RrePfkAg80
— Akshay Kumar (@akshaykumar) February 11, 2019
സാരാഗഡി യുദ്ധത്തില്‍ പതിനായിരത്തോളം വരുന്ന അഫ്ഗാന് പട്ടാളക്കാരോട് പോരാടിയ ഹല്‍വിദാര്‍ ഇഷാര്‍ സിംഗ് ആയിട്ടാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ വേഷമിടുന്നത് . 1897 ലാണ് പതിനായിരത്തോളം വരുന്ന അഫ്ഗാന് പോരാളികളോട് 21 സിക്ക് സൈനികര്‍ പോരാടിയ സാരാഗഡി യുദ്ധം നടക്കുന്നത് .
കേപ്പ് ഓഫ് ഗുഡ് ഫിലിംസും , കരൺ ജോഹറുടെ ധർമ പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എക്കാലത്തെയും ധീരമായ പോരാട്ടത്തിന്റെ കഥയാണ് ‘കേസരി’ പറയുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത് .
Discussion about this post