മുസ്ലിം ലീഗ് പ്രവര്ത്തകന് അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയത് ടിവി രാജേഷും, പി ജയരാജനുമെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. പിടികൂടിയ ലീഗ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാനായിരുന്നു നിര്‍ദ്ദേശം. കൃത്യത്തിന് പിന്നീല് കൃത്യമായ ഗൂഡാലോചനയും, ആസൂത്രണവും നടന്നു. പെട്ടെന്നുള്ള പ്രകോപനമായിരുന്നില്ല കൊലയ്ക്ക് പിന്നിലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഗൂഡാലോചനയ്ക്ക് ദൃക്സാക്ഷികളുണ്ടെന്നും സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കുറ്റപത്രത്തിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ പുറത്തു വിട്ടു.
ഗൂഡാലോചന കണ്ടിട്ടും തടഞ്ഞില്ല എന്നാണ് പോലിസ് കുറ്റപത്രത്തിലുണ്ടായിരുന്നത്. എന്നാല്‍ ഗൂഡാലോചന നടത്തുകയും നിര്‍ദ്ദേശം നല്‍കുകയും ചെയ്തുവെന്നാണ് സിബിഐ പറയുന്നത്. അരിയൂര്‍ ഷുക്കൂറിനെ പിടിച്ചു വച്ച് നേതാക്കള്‍ക്ക് പ്രതികള്‍ അയച്ച് നല്കി. ചിത്രം കണ്ട് ബോധ്യപ്പെട്ട ശേഷം ആവശ്യമായ നിര്‍ദ്ദേശം നല്കി. ഇതിനെ സാധൂകരിക്കുന്ന ദൃക്സാക്ഷികളുടെ മൊഴിയുണ്ടെന്നും കുറ്റപത്രത്തിലുണ്ട്.
Discussion about this post