സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ വെട്ടിലാക്കിക്കൊണ്ട് പിതാവും സമാജ്വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചു. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി വരണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ബുധനാഴ്ച പറഞ്ഞു. എല്ലാവരെയും ഒന്നിച്ച് ചേര്‍ത്തുകൊണ്ടാണ് മോദി മുന്നോട്ട് നീങ്ങുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മോദി നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരെ ആര്‍ക്കും ഒരു ചെറുവിരല്‍ പോലും അനക്കാന്‍ സാധിക്കില്ലെന്നും മുലായം സിംഗ് യാദവ് പറഞ്ഞു.
സമാജ്വാദി പാര്‍ട്ടി പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സമയത്താണ് മുലായം സിംഗ് യാദവിന്റെ പ്രസ്താവന. സമാജ്വാദി പാര്‍ട്ടിയുടെ ചിരവൈരിയായിരുന്നു ബഹുജന്‍ സമാജ് പാര്‍ട്ടിയും കൈകോര്‍ത്ത് മോദിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇരു കൂട്ടരും കൊല്‍ക്കത്തയില്‍ മമത ബാനര്‍ജി സംഘടിപ്പിച്ച പ്രതിപക്ഷ റാലിയിലും പങ്കെടുത്തിരുന്നു.
സമാജ്വാദി പാര്‍ട്ടിയില്‍ അഖിലേഷ് യാദവും പിതാവ് മുലായം സിംഗ് യാദവും തമ്മില്‍ കുറച്ച് നാളുകളായി അകലം നിലനില്‍ക്കുന്നുണ്ട്. അഖിലേഷിനൊപ്പം മുലായം സിംഗ് യാദവ് വേദികള്‍ പങ്കിടാറുണ്ടെങ്കിലും ബി.ജെ.പിക്കെതിരെ വിമര്‍ശനങ്ങള്‍ ഒന്നും തന്നെ മുലായം സിംഗ് യാദവ് അടുത്ത കാലത്ത് നടത്തിയിട്ടില്ല.
Discussion about this post