സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് പ്രധാമന്ത്രിയെ പ്രശംസിച്ചതിന് പിറകെ അഖിലേഷ് യാദവിന് വിമര്‍ശനവുമായി യോഗി ആദിത്യനാഥ് രംഗത്ത്. മുലായം സിംഗ് യാദവിനെപ്പോലത്തന്നെ അഖിലേഷ് യാദവും സത്യാവസ്ഥ അംഗീകരിക്കണമെന്ന് യോഗി പറഞ്ഞു. മുലായം സിംഗ് യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പറ്റി പാര്‍ലമെന്റില്‍ പറഞ്ഞതാണ് സത്യമെന്നും സത്യം എന്നും വിജയിക്കുമെന്നും യോഗി പറഞ്ഞു. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നായിരുന്നു മുലായം സിംഗ് യാദവ് പാര്‍ലമെന്റില്‍ പറഞ്ഞത്.
നരേന്ദ്ര മോദി എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും മോദി ചെയ്ത പ്രവൃത്തികളെ തള്ളിപ്പറയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും മുലായം സിംഗ് യാദവ് പറഞ്ഞു.
മുലായം സിംഗിന്റെ പ്രസ്താവന അഖിലേഷ് യാദവിന് വലിയ തിരിച്ചടിയാണ് നല്‍കിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്വാദി പാര്‍ട്ടിയും മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയും കൈകോര്‍ത്തിട്ടുണ്ട്. ഇരു കൂട്ടരും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പിന്തുണയും നല്‍കുന്നുണ്ട്.
Discussion about this post