പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയായ മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിന്റെ വിവാദം പ്രസംഗം വൈറലാകുന്നു. ആധുനികതയ്ക്ക് പിറകെ പോകുന്ന പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നതിലും നല്ലത് അടിമക്കച്ചവടത്തില്‍ നിന്നും അടിമയായ ഒരു പെണ്ണിനെ വാങ്ങുന്നതാണെന്ന് ഷെഫീഖ് പറയുന്നു. വിവാഹത്തിന് തയ്യാറെടുക്കുന്ന ചെറുപ്പക്കാരോടാണ് മുന്‍ ഇമാമിന്റെ ഉപദേശം.
പുത്തന്‍ ആശയങ്ങളുടെ പിറകെയും സിനമാനടിമാരുടെ സംസ്കാരം പിന്തുടരുകയും ചെയ്യുന്ന പെണ്‍കുട്ടികളെ വിവാഹം കഴിക്കരുതെന്നാണ് ഷെഫീക്ക് അല്‍ ഖാസിമി പറയുന്നത്. ആധുനികത സ്വീകരിച്ച് നാണം കെട്ട പെണ്ണിനെ വിവാഹം കഴിക്കരുത്. സൗന്ദര്യത്തിലും പണത്തിലും ഭ്രമിക്കരുത്. അള്ളാഹുവിനെപ്പറ്റി അറിയാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെ മാത്രമാണ് വിവാഹം കഴിക്കേണ്ടതെന്നും ഷെഫീക്ക് അല്‍ ഖാസിമി പറയുന്നു.
ഇത് കൂടാതെ പെണ്‍കുട്ടികളായ മക്കള്‍ക്ക് വേണ്ടി വിവാഹാലോചന നടത്തുന്ന അച്ഛനമ്മമാര്‍ക്കും ഉപദേശമുണ്ട്. മദ്രസയില്‍ പോകാതെ സിനിമ കാണുകയും മദ്യപിക്കുകയും ചെയ്യുന്ന ചെറുപ്പക്കാര്‍ക്ക് മക്കളെ വിവാഹം കഴിപ്പിച്ച് കൊടുക്കരുത്. ഇങ്ങനെയുള്ളവര്‍ക്ക് മക്കളെ നല്കിയാല് അവളെ നരകത്തിലേക്കായിരിക്കും കൊണ്ടുപോകുന്നതെന്നും മുന്‍ ഇമാം ഉപദേശിക്കുന്നു.
പോക്സോ കേസില്‍ പ്രതിയായ മുന്‍ ഇമാം നിലവില്‍ ഒളിവിലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തില്‍ ഇമാമിനെയും 14 വയസ്സുള്ള പെണ്‍കുട്ടിയെയും ദുരൂഹ സാഹചര്യത്തില്‍ തൊഴിലുറപ്പ് സ്ത്രീകള്‍ കണ്ടതാണ് കേസിനാസ്പദമായത്. പീഡിപ്പിക്കാനാണ് കൂട്ടിക്കൊണ്ടുവന്നതെന്ന് ആരോപണം പള്ളി കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ശരിവയ്ക്കുകയും ഇമാം സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു.
https://www.youtube.com/watch?time_continue=1&v=snVv6SpSF50
Discussion about this post