ഡല്‍ഹി:ചരിത്ര മുഹൂര്‍ത്തങ്ങളുടെയും അവിസ്മരണീയ മുഹൂര്‍ത്തങ്ങളുടെയും നിമിഷങ്ങളാല്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തുകയാണ് അമേരിക്കന്‍ പ്രസിഡണ്ട്
ബരാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനം.
രാവിലെ എത്തിയ ഒബാമയേയും ഭാര്യ മിഷേല്‍ ഒബാമയേയും പ്രട്ടോക്കോള്‍ ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് എത്തിയതുമുതല്‍ സവിശേഷതകളായല് ചര്‍ച്ചയായി ഒബാമയുടെ വരവ്,
രാവിലെ 9.40നാണ് ഒബാമ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിലെത്തിയ മോദി ആലിംഗനം ചെയ്താണ് ഒബാമയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തത്. വേഷവിധാനത്തിലും മോദി ഇന്ത്യന്‍ രീതി പിന്തുടര്ന്നു.പൈജാമയും, കുര്‍ത്തയും, ചുവന്ന ഷാളുമായി മോഡിയിലായിരുന്നു മോദി. മിഷേലിനോടും ഒബാമയോടും അല്പനേരം സംസാരിച്ച ശേഷം മാധ്യമഫോട്ടോഗ്രാഫര്മാര്ക്കായി സമയം ചിലവഴിച്ചു. വിമാനത്താവളത്തില്‍ പതിവ് വേഷത്തിലായിരുന്നു മോദിയെങ്കില്‍ രാഷ്ട്രപതി ഭവനില്‍ നടന്ന ഔദ്യോഗിക സ്വീകരണത്തിനെത്തിയത് പിന്സ്ട്രെപ് ജോധ്പുരി സ്യൂട്ട് ധരിച്ചായിരുന്നു. രാഷ്ട്രപതിയും മോദിയും രാഷ്ട്രപതി ഭവനില്‍ ഒബാമയെ സ്വീകരിച്ചു. തുടര്‍ന്ന് രാജ്ഘട്ടിലെത്തി മഹാത്മഗാന്ധിയുടെ സമാധി സ്ഥലം സന്ദര്‍ശിച്ചു. പിന്നീട് യമുന തീരത്തെത്തി ഒബാമ വൃക്ഷ തൈ നട്ടു.
ഹൈദരാബാദ് ഹൗസിലും അവിസ്മരണീയ കാഴ്ചകളാണ് അവിടെ കാത്ത് നിന്ന് മാധ്യമങ്ങള്‍ക്കും മറ്റും കാണാനായത്. ഹൈദരാബാദ് ഹൗസിന്റെ ഗാര്‍ഡനില്‍ വാക്ക് ആന്റ് ടോക്ക് നടത്തിയ നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാപ്പി കുടിച്ചുള്ള സംഭാഷണത്തിനും സമയം കണ്ടെത്തി. തുടര്‍ന്ന് ഇരുവരും മാധ്യമങ്ങളെ കണ്ടു. ഇരു രാഷ്ട്രത്തലവന്മാര്ക്ക് പരസ്പം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമയം അനുവദിക്കുക പതിവാണെങ്കിലും, ഇത്തരത്തിലുള്ള തുറന്ന സമീപനം ഉണ്ടവാറില്ല.
മുന്‍പും അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ ഇന്ത്യ സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും സൗഹൃദപരമായ ‘ബോഡി ലാഗേജ്’ ഇതാദ്യമായാണെന്ന് നയതന്ത്രരംഗത്ത് അനുഭവ പരിചയമുള്ളവര്‍ പറയുന്നു. [image_slider]
[image_items link=”LINK_IMAGE” source=”IMAGE_SOURCE”] Description [/image_items]
[image_items link=”LINK_IMAGE” source=”IMAGE_SOURCE”] Description [/image_items]
[image_items link=”LINK_IMAGE” source=”IMAGE_SOURCE”] Description [/image_items]
[/image_slider][image_slider]
[image_items link=”LINK_IMAGE” source=”IMAGE_SOURCE”] Description [/image_items]
[image_items link=”LINK_IMAGE” source=”IMAGE_SOURCE”] Description [/image_items]
[image_items link=”LINK_IMAGE” source=”IMAGE_SOURCE”] Description [/image_items]
[/image_slider]
Discussion about this post