കോഴിക്കോട്: ഒഞ്ചിയം പഞ്ചായത്ത് ഭരണം പിടിക്കാനുള്ള സിപിഎം മോഹം തകര്‍ത്ത് ആര്‍എംപി. ഇന്ന് ഫലമറിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ആര് എം പിസീറ്റ് നിലനിര്‍ത്തി. ഇതോടെ പഞ്ചായത്ത് ഭരണം കൂടി ആര് എം പി നില നിര്‍ത്തി. പുതിയോട്ടുംകണ്ടി വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആര് എം പി സ്ഥാനാര്‍ത്ഥി പി ശ്രീജിത്ത് മിന്നുന്ന ജയമാണ് നേടിത്.
അഭിമാന പോരാട്ടത്തില്‍ കവിയും സാംസ്കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ രാജാറാം തൈപ്പള്ളിയെ ഇറക്കി വിജയം നേടാനായിരുന്നു സി പി എം ശ്രമിച്ചത്. എന്നാല്‍ 308 വോട്ടുകളുടെ പരാജയം തൈപ്പള്ളി ഏറ്റുവാങ്ങുകയായിരുന്നു.
പഞ്ചായത്തംഗമായിരുന്ന എ ജി ഗോപിനാഥിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സിപിഎം സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ നേരിട്ട് പ്രചരണത്തിനെത്തിയിട്ടും ഇത്ര വലിയ പരാജയം ഏറ്റുവാങ്ങിയത് സിപിഎമ്മിന് നാണക്കേടായി.
Discussion about this post