ഇന്ത്യന്‍ എയര്‍ഫോഴ്സ് ഫ്ലൈറ്റ് എന്‍ജിനിയര്‍ ആകുന്ന ആദ്യ വനിതയെന്ന ബഹുമതി കരസ്ഥമാക്കി ഫ്ലാറ്റ് ലെഫ്റ്റനന്റ് ഹീന ജെയ്സ്വാള്‍
ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ 2015 ലെ അംഗമാണ് ഹീന . കര്‍ണാടകത്തിലെ യെലഹങ്ക സ്റ്റേഷനില്‍ നിന്നും കോഴ്സ് പാസായാണ് ഹീന ആദ്യ വനിതാ ഫ്ലൈറ്റ് എന്‍ജിനിയര്‍ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയത് .
ചണ്ഡീഗഡ് സ്വദേശീയായ ഹീന പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നും ബി.ഇ ബിരുദം നേടിയാണ് ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ പ്രവേശിച്ചത് .
ചെറുപ്പം മുതല്‍ തന്നെ ഞാനൊരു സൈനിക യൂണിഫോമില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചിരുന്നു . ആകാശം തൊടുക എന്നതായിരുന്നു എന്റെ സ്വപ്നം . ആ ഏറ്റവിം സ്വപ്നമാണ് ഇന്ന് യാഥാര്‍ത്ഥ്യമായത് . ഹീന പറഞ്ഞു .
Discussion about this post