കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കാത്ത സാംസ്ക്കാരിക-സാഹിത്യ പ്രവര്ത്തകന്മാര്ക്കെതിരെ രൂക്ഷവിമര്‍ശവുമായി നടന് ജോയ് മാത്യു രംഗത്ത്. കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാന്‍ രംഗത്തെത്തിയ സാഹിത്യ അക്കാദമി ജീവികളൊന്നും നാട്ടില്‍ നടന്ന നരബലിയെ കുറിച്ച് അറിഞ്ഞില്ലേയെന്ന് ജോയ് മാത്യു തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
സാഹിത്യത്തെക്കാള്‍ വലുതാണ് മനുഷ്യജീവന് എന്ന് എന്നാണു ഈ പരാന്നഭോജികള്‍ തിരിച്ചറിയുകയെന്നും അദ്ദേഹം ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്-
കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാന്‍ വന്ന സാഹിത്യ അക്കാദമി
ജീവികളൊന്നും നാട്ടില്‍ രണ്ടു
നരബലി നടന്നിട്ടും ഒന്നും ഉരിയാടാത്തതെന്താണ്?
ഇവര്‍ സാഹിത്യത്തില്‍ മാത്രമേ ഇടപെടൂ എന്നാണോ?
സാഹിത്യത്തെക്കാള്‍ വലുതാണ് മനുഷ്യജീവന് എന്ന് എന്നാണു ഈ പരാന്നഭോജികള്‍ തിരിച്ചറിയുക?
Discussion about this post