98 രൂപയുടെ പ്രീപെയിഡ് പ്ലാന്‍ പരിഷ്കരിച്ച് പ്രമുഖ പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍ . പ്രതിദിനം ഒന്നര ജിബി ഡേറ്റ ലഭിക്കുന്ന പ്ലാനാണ് പരിഷ്കരിച്ചത് .
പകരം പ്രതിദിനം അര ജിബി കൂടി അധികം ഡേറ്റ ലഭിക്കുന്ന തരത്തിലാണ് 98 രൂപയുടെ പ്ലാന്‍ പരിഷ്കരിച്ചത് . പ്രതിദിനം രണ്ട് ജിബി വരെ ത്രീ ജി ഡേറ്റ ലഭിക്കും . മുന്‍പ് ഈ പ്ലാനിന്റെ കാലാവധി 28 ദിവസം വരെയായിരുന്നു എന്നാല്‍ പ്ലാന്‍ പരിഷ്കരിച്ചതിന് പിന്നാലെ കാലാവധി 24 ദിവസമായി . നിര്‍ദിഷ്ട ദിവസ പരിധിയ്ക്ക് ശേഷം 80 കെബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയും .
Discussion about this post