പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ ലോണുകള്‍ എഴുതിത്തള്ളുമെന്ന് എസ്ബിഐ. ജവാന്മാരുടെ കുടുംബത്തിന് 30 ലക്ഷം രൂപ വീതം ഇന്‍ഷുറന്‍സ് നല്‍കാനും എസ്.ബി.ഐ തീരുമാനിച്ചിട്ടുണ്ട് .
രാജ്യരക്ഷയ്ക്കായി ജീവന് സമര്‍പ്പിച്ച 23 ജവാന്മാരുടെ ലോണുകളാണ് എഴുതിത്തള്ളുന്നത് . ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് തങ്ങാവാനാണ് ഇത്തരമൊരു നടപടിയെന്ന് എസ്.ബി.ഐ ചെയര്മാന് രജനീഷ് കുമാര്‍ പറഞ്ഞു . സൈനികരുടെ കുടുംബത്തിന് സഹായം നല്കാന് എല്ലാ എസ്.ബി.ഐ ജീവനക്കാരോടും ധനസഹായം നല്‍കാനും ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .
Discussion about this post