പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് മത്സരം കളിക്കില്ല എന്ന് ആവര്‍ത്തിച്ച് ബിസിസിഐ . പുല്‍വാമ ഭീകരക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഇത്തരമൊരു തീരുമാനമെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു . ലോകകപ്പില്‍ പോലും പാകിസ്ഥാനെതിരെ കളിക്കില്ലെന്ന നിലപാടിലാണ് ബിസിസിഐ .
പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനുമായി കളിക്കില്ലെന്ന് ബിസിസിഐ അംഗവും ഐപിഎല്‍ ചെയര്‍മാനുമായ രാജീവ് ശുക്ല പറഞ്ഞിരുന്നു . ലോകകപ്പിന്റെ കാര്യത്തിലും ഇതേ നിലപാട് തന്നെ എന്നതാണ് ബിസിസിഐ ഇപ്പോള്‍ വ്യക്തമാക്കുന്നത് .
ഗ്രൂപ്പ് ഘട്ടം ആണെങ്കില്‍ പാക്കിസ്ഥാന് വെറുതെ മത്സര പോയിന്റ് ലഭിക്കും എന്നേയുള്ളു . ഞങ്ങള്‍ കളിക്കില്ല . ഇനി ഏതെങ്കിലും തരത്തില്‍ ഇരു ടീമുകളും തമ്മില്‍ ഒരു ഫൈനലെന്ന നിലവന്നാല്‍ പാക്കിസ്ഥാന് ലോകകപ്പ് ജേതാക്കള്‍ ആകും സംശയമില്ല – ബിസിസിഐ വ്യക്തമാക്കുന്നു . ഇക്കാര്യം ഐസിസിയെ നിലവില്‍ അറിയിച്ചിട്ടില്ല എന്നും ബിസിസിഐ അറിയിക്കുന്നു .
കഴിഞ്ഞ ദിവസത്തില്‍ ലോകകപ്പ് മത്സര ക്രമത്തില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ലെന്നും ഇന്ത്യ – പാകിസ്താന് മത്സരം മാറ്റമില്ലാതെ തന്നെ നടക്കുമെന്ന് ഐസിസി പറഞ്ഞിരുന്നു . മത്സരം റദ്ദ് ചെയ്യേണ്ടതക്ക സൂചനകള്‍ ഒന്നും നിലവില്‍ ഇല്ലെന്നായിരുന്നു ഐസിസി സി.ഇ.ഒ ഡേവ് റിച്ചാര്ഡ്സണ് പറഞ്ഞിരുന്നത് . കായിക മത്സരങ്ങള്‍ക്ക് പ്രത്യേകിച്ച് ക്രിക്കറ്റിന് ആളുകളെ ഒന്നിപ്പിക്കുന്നതിനുള്ള അത്ഭുതകരമായ കഴിവുണ്ടെന്നും മുന്‍നിശ്ചയിച്ച പോലെ തന്നെ മത്സരങ്ങള്‍ നടക്കുമെന്നാണ് റിച്ചാര്ഡ്സണ് പറഞ്ഞത് . എന്നാല്‍ ഈ നിലപാട് തള്ളിയാണ് ബിസിസിഐ മുന്‍ നിലപാട് ആവര്‍ത്തിച്ചിരിക്കുന്നത് .
Discussion about this post