മുംബൈ: വരാനിരിക്കുന്ന രണ്ട് തെരഞ്ഞെടുപ്പിലും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി തന്നെ എന്ന് ദേവേന്ദ്ര ഫട്നാവിസ്.പ്രധാനമന്ത്രി ആരെന്ന നടന് റിതേഷ് ദേശ്മുഖിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി.
എന്‍സിപി നേതാവ് ശരത് പവാറിനേയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിയേയും കൂടാതെ ആരാകും മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്നായിരുന്നു റിതേഷിന്റെ ചോദ്യം. അത്തരത്തിലൊരു ചോദ്യത്തിന്റെ ആവശ്യം തന്നെയില്ലെന്നായിരുന്നു ഫട്നവിസ് പറഞ്ഞത്. വരുന്ന തെരഞ്ഞെടുപ്പിലും 2024 ല്‍ നടക്കുന്ന തെരഞ്ഞെടുപ്പിലും എന്‍ഡിഎയെ പ്രതിനിധീകരിച്ചുള്ള പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി മാത്രമായിരിക്കും. ആ സ്ഥാനം നേരത്തേ നിശ്ചയിച്ചുറപ്പിച്ചതാണ്. അതിന് ശേഷം മഹാരാഷ്ട്രയില്‍ നിന്നും ആരെങ്കിലും പ്രധാനമന്ത്രിയായാല്‍ താന്‍ സന്തുഷ്ടനാകുമെന്നും ഫട്നവിസ് കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മിലുള്ള ഉള്‍പ്പോരിനെ സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടോ ചോദ്യത്തോട് പക്ഷേ ഫട്നവിസ് പ്രതികരിച്ചില്ല. എല്ലാകാര്യങ്ങളും ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് ഫട്നവിസ് അതിനുള്ള മറുപടിയായി പറഞ്ഞത്.
Discussion about this post