ഡല്‍ഹി: ഇന്ത്യ-അമേരിക്ക ആണവ ബാധ്യത കരാര്‍ യാഥാര്‍ത്ഥ്യമായി. ഇരു രാജ്യങ്ങളും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായതിനെ തുടര്‍ന്നാണ് കാരാറില്‍ സമവായത്.. ഇരു രാജ്യങ്ങളും സംയുക്തമായുള്ള ഒരു ഇന്‍ഷീറന്‍സ് നിധി രൂപീകരിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് സംയുക്ത പ്രസ്താവന ഉണ്ടായില്ലെങ്കിലും ഇരുവരും ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നാണ് സൂചന. ആണവ പദ്ധതികള്‍ നിരീക്ഷിക്കുമെന്ന നിലപാടില്‍ നിന്ന് പിന്മാറണമെന്ന ഇന്ത്യയുടെ ആവശ്യം അമേരിക്ക അംഗീകരിച്ചിട്ടുണ്ട്. 2005ലെ പ്രതിരോധക്കരാറുകള്‍ പുതുക്കാനും തീരുമാനമായി.
ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവര്‍ത്തിക്കും. തീവ്രവാദ വിഷയത്തില്‍ ഇന്ത്യയുടെ ശബ്ദം നിര്‍ണായകമെന്ന് ബരാക് ഒബാമ പറഞ്ഞു. യിുഎന്‍ സുരക്ഷ കൗണ്‍സിലില്‍ സ്ഥിരാംഗത്വം സംബന്ധിച്ച് ഇന്ത്യയ്ക്ക് പിന്തുണ നല്‍കുമെന്നും ഒബാമ പറഞ്ഞു.
ുസാമ്പത്തിക നിക്ഷേപ സഹകരണം സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് നരേന്ദ്രമോദി പറഞ്ഞു. ഒരു തരത്തിലുമുള്ള സമര്‍ദ്ദങ്ങളും ഇന്ത്യക്ക് മേലില്ല. ഇന്ത്യ- അമേരിക്ക ബന്ധത്തില്‍ ഒബാമയുടെ സന്ദര്‍ശനം പുതിയ തുടക്കമെന്നും മോദി പറഞ്ഞു.
Discussion about this post