പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ക്രിക്കറ്റ് ലോകക്കപ്പില്‍ നിന്നും പാക്കിസ്ഥാനെ വിലക്കണമെന്ന ആവശ്യം ഉന്നയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിസിസിഐ.
ടൈംസ് ഓഫ് ഇന്ത്യയാണ് ബിസിസിഐ പാക്കിസ്ഥാനെ ലോകകപ്പില്‍ നിന്നും വിലക്കണമെന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് ബിസിസിഐ ഐസിസിയ്ക്ക് കത്ത് നല്‍കുമെന്നത് റിപ്പോര്‍ട്ട് ചെയ്തത് . സുപ്രീം കോടതി നിയോഗിച്ച ബി.സി.സി.ഐ.യുടെ ഭരണസമിതി (സി.ഒ.എ) ഐ.സി.സി. ചെയര്മാന് ശശാങ്ക് മനോഹറിന് വിലക്കും ബഹിഷ്കരണവും സംബന്ധിച്ച കത്തയച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. അതുമല്ലെങ്കില്‍ ലോകകപ്പില്‍ നിന്നും ഇന്ത്യ പിന്മാറും എന്ന് കത്തില്‍ പറഞ്ഞിരുന്നതായിട്ടായിരുന്നു റിപ്പോര്‍ട്ട് .
എന്നാല്‍ തങ്ങള്‍ പാക്കിസ്ഥാനെ ലോകകപ്പില്‍ നിന്നും വിലക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു കത്തും കൈമാറിയിട്ടില്ല എന്ന് ബിസിസിഐ പ്രതിനിധി വെളിപ്പെടുത്തുന്നു .
ഇന്ത്യയ്ക്ക് ഐസിസി ബോര്‍ഡില്‍ മുന്‍തൂക്കം ഇല്ലാത്ത സ്ഥിതിയ്ക്ക് പരാജയപ്പെടുമെന്ന ഉറപ്പുള്ള നീക്കത്തിന് ബിസിസിഐ തയ്യാറാകില്ല . ഇത് ചിലപ്പോള്‍ 2021 ചാമ്പ്യന്‍സ് ട്രോഫി , 2023 ലോകകപ്പ് എന്നീ മത്സരങ്ങളുടെ ആതിഥേയത്വത്തിനു ശ്രമിക്കുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയാകാനും കാരണമായേക്കാം .
ഐസിസി ടൂര്‍ണമെന്റിനു യോഗ്യത നേടുന്ന അംഗരാജ്യങ്ങള്‍ക്ക് പങ്കെടുക്കാന്‍ ഐസിസി ഭരണഘടനാ പ്രകാരം സ്വഭാവികമായി അവകാശമുണ്ട് . ബിസിസിഐ പാക്കിസ്ഥാനെ വിലക്കണം എന്നാവശ്യവുമായി പ്രമേയം അവതരിപ്പിച്ചാലും അത് വരുന്ന ഏപ്രില്‍ മാസത്തിലെ ഐസിസി വാര്‍ഷിക യോഗത്തില്‍ മാത്രമേ പരിഗണിക്കുവാന്‍ സാധ്യതയുള്ളൂ . ഇത്തരമൊരു ആവശ്യം വോട്ടിംഗിന് ഇട്ടാലും മറ്റു അംഗരാജ്യങ്ങളുടെ പിന്തുണ ലഭിക്കാന്‍ സാധ്യതയില്ല . ഇതിനായി മറ്റു രാജ്യങ്ങളുമായി ധാരണയിലെത്തണം.
Discussion about this post