തിരുവനന്തപുരം: നാലു മണിക്കൂര്‍ കൊണ്ട് കേരളത്തിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് യാത്ര ചെയ്ത് എത്താവുന്ന രീതിയില്‍ സെമി ഹൈസ്പീഡ് ട്രെയിനിനായി സമാന്തര പാത നിര്‍മിക്കുന്ന കേരളം മുന്നോട്ടുവച്ച പദ്ധതി കേന്ദ്ര റെയില്‍വേ മന്ത്രാലയം അംഗീകരിച്ചു.
കേരള റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന് രൂപീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരളം സ്വപ്നമായി കൊണ്ടുനടന്നിരുന്ന കോവളം മുതല്‍ ബേക്കല്‍ വരെയുള്ള 600 കിലോമീറ്റര്‍ ജലപാതയുടെ ഒന്നാംഘട്ടം അടുത്ത വര്‍ഷത്തോടെ യാഥാര്‍ഥ്യമാവാന്‍ പോവുകയാണെന്നും ഇതോടൊപ്പം നാടിന്റെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി 1000 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന തീരദേശമലയോര ഹൈവേകളുടെ പ്രവൃത്തി സമയബന്ധിതമായി പൂര്ത്തിയാക്കുന്നതൊടെ സെമി ഹൈസ് സ്പീഡ് ട്രെയിന്‍ യാഥാര്‍ഥ്യമാകും
നിക്ഷേപത്തിന്റെ 26 ശതമാനം കേരള -കേന്ദ്ര സര്‍ക്കാരുകള്‍ വഹിക്കും. ബാക്കി തുക ജപ്പാന് ബാങ്കില്‍ നിന്ന് വായ്പയെടുക്കാനാണ് ശ്രമം. 2022 ഓടെ ഭൂമി ഏറ്രെടുത്തുകഴിഞ്ഞാല് 2027 ആകുമ്പോഴേക്കും സെമി ഹൈ സ്പീഡ് റെയില്‍ കേരളത്തില്‍ യാഥാര്‍ത്ഥ്യമാകും.
Discussion about this post