പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ ബഹിഷ്കരിക്കുന്നതിനെപ്പറ്റി ബി.സി.സി.ഐയും കേന്ദ്ര സര്‍ക്കാരും എന്ത് തീരുമാനമെടുത്താലും അത് സ്വീകരിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി വ്യക്തമാക്കി. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്.പി.എഫ് ജവാന്മാര്ക്ക് കോഹ്ലി ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു. കൂടാതെ അവരുടെ കുടുംബങ്ങള്‍ക്കും കോഹ്ലി അനുശോചനമറിയിച്ചു. വിശാഖപട്ടണത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാനുമായി മത്സരിക്കണോ വേണ്ടയോ എന്നതിനെപ്പറ്റിയുള്ള തീരുമാനം കേന്ദ്ര സര്‍ക്കാരിന് വിട്ട് നല്‍കണമെന്നായിരുന്നു മുന്‍ ക്രിക്കറ്റ് താരം കപില്‍ ദേവും അഭിപ്രായപ്പെട്ടത്.
പാക്കിസ്ഥാനെതിരെ മത്സരം നടത്തണ്ടായെന്ന ആവശ്യം ഇന്ത്യയുടെ പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഭീകര പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനുമായി എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണമെന്ന് ബി.സി.സി.ആ ഐ.സി.സിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
2019 ജൂലൈ 16നാണ് പാക്കിസ്ഥാനുമായുള്ള മത്സരം നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
#WATCH Virat Kohli on Ind Vs Pak in World Cup says, "Our sincere condolences to the families of CRPF soldiers who lost their lives in #PulwamaAttack. We stand by what the nation wants to do and what the BCCI decides to do." pic.twitter.com/gjyJ9qDxts
— ANI (@ANI) February 23, 2019
Discussion about this post