ന്യൂയോര്‍ക്ക്:പുല്‍വാമ ഭീകരാക്രമണത്തിന്റ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ പ്രതിഷേധം ആളി കത്തുകയാണ്.ഭീകരാക്രമണത്തിനെതിരെ അമേരിക്കയിലും നേപ്പാളിലും പ്രതിഷേധം ശക്തമാവുകയാണ് യുഎസില്‍ മന്‍ഹാറ്റനിലെ പാക്ക് കോണ്‍സുലേറ്റ്, പാക്കിസ്ഥാന്റെ യുഎന്‍ ഓഫിസ് എന്നിവയുടെ മുന്‍പിലാണ് ഭാരത് മാതാ കീ ജയ് വിളികളുമായി നൂറുകണക്കിന് ഇന്ത്യക്കാര്‍ പ്രതിഷേധിക്കുന്നത്. ഇന്ത്യയുടെ ത്രിവര്‍ണ പതാകയും യുഎസ് പതാകയും വീശി പാക്കിസ്ഥാനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു ഇന്ത്യക്കാര്‍ പാക്കിസ്ഥാനെതിരെ അണിനിരക്കുന്നത്.
പുല്‍വാമ ആക്രമണത്തിന് ഉത്തരവാദികളായ, ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഇന്ത്യയ്ക്കു കൈമാറണമെന്നും പ്രതിഷേധക്കാരുടെ ആവശ്യം.അമേരിക്കന്‍ ഇന്ത്യ പബ്ലിക് അഫയേഴ്സ് കമ്മിറ്റി, യുഎസിലെ ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ഭാരതീയ ജനതാ പാര്‍ട്ടി തുടങ്ങിയ സംഘടനകള്‍ നേതൃത്വം നല്കി.
അതു പോലെ നേപ്പാളിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയാണ്.നേപ്പാളിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിലെ ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിനു നല്കി.പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാജ്യമെങ്ങും പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ നടക്കുകയാണ്.
Discussion about this post