പുല്‍വാമ ആക്രമണത്തില്‍ രാജ്യത്തെ ജനതയ്ക്കാകെ രോഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുല്‍വാമ ഭീകരാക്രമണത്തിന് സൈന്യം അവരുടെ ഭാഷയില്‍ മറുപടി നല്‍കുന്നുവെന്ന് പ്രധാനമന്ത്രി മന് കി ബാത്തില്‍ പറഞ്ഞു. ജവാന്മാരുടെ ജീവത്യാഗം ഭീകരാക്രമണം തുടച്ചു നീക്കാന്‍ രാജ്യത്തെ പ്രേരിപ്പിക്കുന്നതാണ്.
ഭീകര സംഘടനകളുടെ കേന്ദ്രങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ സൈന്യം തുടങ്ങിയ നീക്കം രാജ്യം കണ്ടു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.മതരാഷ്ട്രീയ പരിഗണനകള്‍ മാറ്റിവച്ച് രാജ്യം സൈന്യത്തിനൊപ്പം നില്ക്കണമമെന്നും നരേന്ദ്ര മോദി മന്‍കിബാത്തില്‍ ആവശ്യപ്പെട്ടു. പുല്‍വാമ ഭീകരാക്രമണം ജനങ്ങളുടെയും തന്റെയും മനസില്‍ വേദനയുണ്ടാക്കിയെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുടെ ആശിര്‍വാദത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് തിരിച്ചു വരുമെന്നും മെയ് മാസത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ എത്തുമെന്നും അതു വരെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആയിരിക്കുമെന്നും മോദി മന് കി ബാത്തില്‍ പറഞ്ഞു.
Discussion about this post