അരുവിക്കരയിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം വിജയകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. സ്വത്ത് വിവരം സംബന്ധിച്ച് സത്യവാങ് മൂലത്തില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് വിഎസിന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന, സിപിഎം നടപടിക്ക് വിധേയനാകുകയും ചെയ്ത കെ.എം.ഷാജഹാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
ലളിത ജീവിതം നയിക്കുന്ന ആളാണെന്നും കോടിശ്വരനല്ലെന്നും തെളിയിക്കാന്‍ വേണ്ടി വിജയകുമാര്‍ തെറ്റായ സത്യവാങ്മൂലം നല്‍കിയന്നെ് കെ എം ഷാജഹാന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയില്‍ ആരോപിക്കുന്നു.
Discussion about this post