പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പ്രതിമാസ റേഡിയോ പരിപാടിയായ ‘മന് കീ ബാത്തി’ലും ഭീകരവാദത്തെപ്പറ്റി മോദി സംസാരിച്ചു. ഭീകരവാദത്തെയും ഭീകരവാദികളെ സംരക്ഷിക്കുന്നവരെയും ഇല്ലായ്മ ചെയ്യുമെന്ന് മോദി പറഞ്ഞു. ഭീകരവാദത്തിന്റെ വേരുകള്‍ അറക്കാന്‍ പുല്‍വാമയില്‍ നടന്ന ആക്രമണം ഇന്ത്യയെ പ്രചോദിപ്പിക്കുന്നുവെന്ന് മോദി വ്യക്തമാക്കി. ഭീകരവാദത്തിനെതിരെയുള്ള നീക്കങ്ങള്‍ക്ക് ശക്തി പകരാന്‍ ഇന്ത്യക്കാര്‍ തങ്ങളുടെ വ്യത്യാസങ്ങള്‍ മറക്കണമെന്നും മോദി പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണം നടന്ന 100 മണിക്കൂര്‍ കഴിയും മുന്‍പ് തന്നെ ആക്രമണം ആസൂത്രണം ചെയ്തവരെ സൈന്യം ഇല്ലായ്മ ചെയ്തുവെന്ന് മോദി ചൂണ്ടിക്കാട്ടി. വീരമൃത്യു വരിച്ച സി.ആര്.പി.എഫ് ജവാന്മാരുടെ കുടുംബത്തെ മോദി അഭിവാദ്യം ചെയ്തു. രാജ്യം മൊത്തം അവര്‍ക്കൊപ്പമാണെന്നും മോദി പറഞ്ഞു.
അതേസമയം രാജ്യത്തിന് യുദ്ധ സ്മാരകമില്ലായെന്ന കാര്യം വേദനയോടെയാണ് അറിഞ്ഞതെന്ന് മോദി പറഞ്ഞു. ഡല്‍ഹിയില്‍ നിര്‍മ്മിച്ച യുദ്ധ സ്മാരകം നാളെ രാജ്യത്തിന് മോദി സമര്‍പ്പിക്കുന്നതായിരിക്കും.
ഇത് കൂടാതെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സര്‍ക്കാര്‍ തിരിച്ചുവരമെന്ന ആത്മവിശ്വാസവും മോദി പ്രകടിപ്പിച്ചു.
Discussion about this post