ഇന്ത്യയിലെ റെയില്‍വെ സ്റ്റേഷനുകളുടെ മുഖം മിനുക്കുന്ന തിരക്കിലാണ് ഇന്ത്യന്‍ റെയില്‍വെ. ഇതിനോടകം പല റെയില്‍വെ സ്റ്റേഷനുകളിലും നടക്കാനുള്ള പാലങ്ങളും, എസ്കലേറ്ററുകളും, ലിഫ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട് ഇന്ത്യന്‍ റെയില്‍വെ. ജയ്പൂര്‍, ഡല്‍ഹി എന്നീ റെയില്‍വെ സ്റ്റേഷനുകളില്‍ വിമാനത്താവളങ്ങള്‍ പോലുള്ള സംവിധാനങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. ഏറ്റവും പുതിയതായി വാരണാസിയിലുള്ള മണ്ഡുആഡി സ്റ്റേഷനിലാണ് അത്യാധുനിക സംവിധാനങ്ങള്‍ റെയില്‍വെ കൊണ്ടുവന്നിട്ടുള്ളത്.
തീവണ്ടികള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് കേന്ദ്രങ്ങളും, വലിയ റിസര്വ്വേഷന് ഓഫീസുകളും, ഭക്ഷണശാലകളുമാണ് ഇവിടെയുള്ളത്. ശീതീകരിച്ച കാത്തിരിപ്പ് കേന്ദ്രങ്ങളും ഡോര്‍മിറ്ററികളും സ്റ്റേഷനിലുണ്ട്. സ്റ്റേഷന്റെ പുറത്ത് ഫൗണ്ടനുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനരികെ യാത്രക്കാര്‍ക്കിരിക്കാനുള്ള സൗകര്യവുമുണ്ട്. സ്റ്റേഷന് അലങ്കരിച്ചിരിക്കുന്നത് എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിച്ചാണ്.
വാരണാസിയിലെ ജനങ്ങള്‍ക്ക് ജോലി സാധ്യതയും മണ്ഡുആഡി റെയില്‍വെ സ്റ്റേഷന് നല്‍കുന്നുണ്ട്. കാശിയുടെ പഴയകാല പ്രതാപത്തെ വിളിച്ചോതുന്നതാണ് സ്റ്റേഷനെന്ന് ചൂണ്ടിക്കാട്ടി റെയില്‍വെ മന്ത്രി പീയൂഷ് ഗോയല്‍ ട്വിറ്ററില്‍ ട്വീറ്റിട്ടിട്ടുണ്ട്.
किसी एयरपोर्ट की तरह चमकता वाराणसी का मंडुआडीह रेलवे स्टेशन आज यात्रियों को सुविधा के साथ साथ 5 सालों में हुई देश की तरक्की का एहसास करा रहा है। रेलवे स्टेशनों का यह रूप और सुविधाएं आने वाले समय मे देश भर में मिलेंगी। नामुमकिन अब मुमकिन है। pic.twitter.com/crgWkrbeOu
— Piyush Goyal (मोदी का परिवार) (@PiyushGoyal) February 24, 2019
Discussion about this post