തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചേക്കും.ലേലത്തില്‍ അദാനി ഗ്രൂപ്പാണ് മുന്നില്‍.സര്‍ക്കാരിന് കീഴിലുള്ള പൊതു മേഖലാ സ്ഥാപനമായ കെഎസ്ഐഡിസി രണ്ടാം സ്ഥാനത്തുണ്ട്.ഔദ്യോഗിക പ്രഖ്യപനം 28 മായിരിക്കും.
തിരുവനന്തപുരത്തിനു പുറമെ അഹമ്മദാബാദ്, ജയ്പൂര്‍, ലക്നൗ, മംഗലാപുരം എന്നിവയും അദാനിഗ്രൂപ്പിന്. മംഗലാപുരത്തിനു വേണ്ടി ബിഡ് ചെയ്ത സിയാല്‍ രണ്ടാമത്. ഗുവാഹത്തി വിമാനത്താവളത്തിന്റെ ബിഡ് കോടതി സ്റ്റേചെയ്തിട്ടുണ്ടായിരുന്നു.
തിരുവനന്തപുരം ഉള്‍പ്പെടെ 6 വിമാനത്താവളങ്ങളുടെ നടത്തിപ്പു കൈമാറാനാണ് എയര്‍പോര്‍ട്ട് അതോറിറ്റി ബിഡ് ക്ഷണിച്ചത്. ജിഎംആറും അദാനിയും ആറു വിമാനത്താവളങ്ങള്‍ക്കു വേണ്ടിയും ബിഡ് സമര്‍പ്പിച്ചിരുന്നു. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളം ഏറ്റെടുത്തു വികസിപ്പിച്ചത് ജിഎംആര്‍ ഗ്രൂപ്പ് ആണ്. അദാനി ആദ്യമായാണു വ്യോമയാന മേഖലയില്‍ മുതല്‍മുടക്കുന്നത്.
Discussion about this post