കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തിലെ അക്രമസംഭവവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള ഒമ്പത് സിഐഎസ്എഫ് ജവാന്മാര് കീഴടങ്ങി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് ജവാന്മാര് കീഴടങ്ങിയത്. കീഴടങ്ങാന്‍ സിഐഎസ്എഫ് ആവശ്യപ്പെട്ട സമയപരിധി ശനിയാഴ്ച അവസാനിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച ജവാന്മാരെ അറസ്റ്റുചെയ്യുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ സിഐഎസ്എഫ് കമീഷണറുടെ അനുമതിതേടിയിരുന്നു.
പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ കോടതി വിമര്‍ശമുന്നയിച്ചിരുന്നു. അതേസമയം, അഗ്നിശമന വിഭാഗത്തിലെ നാലുപേര്‍ ഇപ്പോഴും ഒളിവിലാണ്.
Discussion about this post