കാന്‍ബെറ: തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ പാക്കിസ്ഥാന് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആസ്ട്രേലിയ. ജയ്ഷെ ഇ മുഹമ്മദ്, ലഷ്കറെ ത്വയ്യിബ പോലുള്ള സംഘടനകള്‍ക്കെതിരെ അടിയന്തിരമായി വളരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ആസ്ട്രേലിയ വ്യക്തമാക്കി..ആസ്ട്രേലിയന്‍ വിദേശ കാര്യമന്ത്രി മാരിസ് പെയ്ന് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ജയ്ഷെ ഇ മുഹമ്മദ് , ലഷ്ക്കര്‍ തുടങ്ങിയ സംഘടനകള്‍ ഇന്ത്യയില്‍ നിരവധി തീവ്രവാദ ആക്രമണങ്ങള്‍ നടത്തുകയും പാക്കിസ്ഥാനില്‍ സ്വതന്ത്രമായി വിഹരിക്കുകയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം തീവ്രവാദി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ പാക്കിസ്ഥാന് അനുവദിക്കരുതെന്നും ആസ്ട്രേലിയ ആവശ്യപ്പെട്ടു. ഇന്ത്യ ഇന്ന് പാക്കിസ്ഥാനിലെ ജെയ്ഷെ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തിന് തൊട്ടുപിന്നാലെ പാക്കിസ്ഥാന് ശക്തമായ താക്കീതുമായി ആസ്ട്രേലിയ രംഗത്തെത്തിയത്.
Discussion about this post